accident-
വലിയകലുങ്ക് കനാല്‍പാലത്തിന് കീഴില്‍ കുടുങ്ങിയ മണ്ണുമാന്തി യന്ത്രവുമായെത്തിയ ചരക്കു ലോറി

റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വലിയകലുങ്ക് കനാൽപാലത്തിന് കീഴിൽ മണ്ണുമാന്തി യന്ത്രവുമായെത്തിയ ചരക്കു ലോറി കുടുങ്ങി. ലോറി പാലത്തിന് അടിയിലൂടെ പുറത്തേക്ക് എടുത്തതോടെ യന്ത്രത്തിന്റെ മുകൾ ഭാഗവും മേൽപ്പാലത്തിന്റെ കോൺക്രീറ്റും അടർന്നു വീണു.ഇന്നലെ ഉച്ചകഴിഞ്ഞ് റാന്നി ഭാഗത്തു നിന്നും പത്തനംതിട്ടയിലേക്കു വന്ന ചരക്കു ലോറിയാണ് പാലത്തിന്റെ അടിയിൽ അകപ്പെട്ടത്.യന്ത്രത്തിന്റെ ഭാഗം പിന്നാലെ വന്ന ഇരുചക്ര വാഹനയാത്രക്കാരിയുടെ മുന്നിലേക്കാണ് വീണത്.അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്. ലോറി കുടുങ്ങിയതോടെ ഗതാഗതക്കുരുക്കും ഉണ്ടായി.മണ്ണുമാന്തി യന്ത്രത്തിന്റെ കാബിൻ നീർപ്പാലത്തിൽ കുടുങ്ങി കേടുപാടുകൾ സംഭവിച്ചു.സംസ്ഥാന പാത ഉന്നത നിലവാരത്തിൽ നിർമ്മിച്ചതിന് ശേഷം ഉയരം കൂടുതലുള്ള വാഹനങ്ങൾ പാലത്തിന് അടിയിൽപ്പെടാറുണ്ട്.