 
തിരുവല്ല : നഗരസഭയിലെ വാതക ശ്‌മശാനം പ്രവർത്തനം അവതാളത്തിൽ ആയതിനെതിരെ ബി.ജെ.പി കൗൺസിലർമാർ ചെയർപേഴ്സനെ ഉപരോധിച്ചു. ഇന്നലെ രാവിലെ ഒരു മൃതദേഹത്തിന്റെ സംസ്‌കരണവുമായി ബന്ധപ്പെട്ട് കൗൺസിലർമാർ നഗരസഭയിൽ അന്വേഷിച്ചപ്പോഴാണ് ക്രിമിറ്റോറിയം തകരാറിലാണെന്ന് അറിഞ്ഞത്. തുടർന്ന് ബി.ജെ.പി കൗൺസിലർമാർ ഉദ്യോഗസ്ഥരുടെ മീറ്റിംഗ് നടക്കുന്നതിനിടെ ചെയർപേഴ്സിനെ ഉപരോധിക്കുകയായിരുന്നു. മാസങ്ങളായി ക്രിമിറ്റോറിയം തകരാറിലായി കിടക്കുകയും നാല് മാസങ്ങൾക്ക് മുമ്പ് 25 ലക്ഷം രൂപ മുടക്കി തകരാർ പരിഹരിച്ചതുമാണ്. കൃത്യമായ മേൽനോട്ടം ഇല്ലാതിരുന്നതിനാലാണ് ശ്‌മശാനം അടിക്കടി തകരാറിലാകുന്നതെന്ന് കൗൺസിലർമാർ ആരോപിച്ചു. സെക്രട്ടറി, സൂപ്രണ്ട്, ഹെൽത്ത് സൂപ്പർവൈസർ എന്നിവരുടെ നേതൃത്വത്തിൽ ചർച്ച ചെയ്തതിനെ തുടർന്ന് ക്രിമിറ്റോറിയത്തിന്റെ പണി ആരംഭിച്ചു. ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ശ്രീനിവാസ് പുറയാറ്റ്, വിജയൻ തലവന, മിനി പ്രസാദ്, ഗംഗ രാധാകൃഷ്ണൻ, പൂജാ ജയൻ എന്നിവർ നേതൃത്വം നൽകി.