meet
തിരുവല്ല നിയോജകമണ്ഡലം കോൺഗ്രസ്‌ നേതൃയോഗം ഡി.സി.സി പ്രസിഡന്റ്‌ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിലിമിറ്റേഷൻ മാർഗരേഖ അട്ടിമറിക്കാൻ സി.പി.എം നീക്കം നടത്തുകയാണെന്ന് ഡി.സി.സി പ്രസിഡന്റ്‌ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. നിയോജകമണ്ഡലം കോൺഗ്രസ്‌ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിൽ 45 എണ്ണത്തിൽ മാത്രമയിരുന്നു ആദ്യമാർഗരേഖയിൽ വാർഡ് ഒന്ന് വീതം കൂട്ടിയത്. എന്നാൽ പിന്നീട് മാർഗരേഖയിൽ കൂട്ടിച്ചേർക്കലുകൾ ഉൾപ്പെടുത്തി എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും മുൻസിപ്പാലിറ്റികളിലെയും അനധികൃതമായി വാർഡുകളുടെ പുനക്രമീകരണം നടത്തുവാൻ സി.പി.എം നീക്കം നടത്തുന്നു. അഡ്വ.കെ ജയവർമ്മ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.റെജി തോമസ്‌, സജി കൊട്ടക്കാട്ട്, റോബിൻ പരുമല, ലാലു തോമസ്, ഈപ്പൻ കുര്യൻ, എബി മേക്കരിങ്ങാട്ട്, സുരേഷ് ബാബു പാലാഴി, അനു ജോർജ്, വിനീത് കുമാർ, നിഷ അശോകൻ, ഗീത ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.