krishnan
കൃഷ്ണൻ നായർ

അടൂർ : ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു. അടൂർ കോടതി റിട്ട.ജൂനിയർ സൂപ്രണ്ട് പറക്കോട് നിരവിൽ പുത്തൻ വീട്ടിൽ എം.കൃഷ്ണൻ നായർ(64) ആണ് മരിച്ചത്. ഉത്രാട ദിനത്തിൽ പറക്കോട് ജംഗ്ഷന് സമീപം വച്ചാണ് അമിത വേഗതയിൽ വന്ന ബൈക്ക് കൃഷ്ണൻ നായരെ ഇടിച്ചത്. തലയ്ക്ക് പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചകിത്സയിൽ കഴിയുകയായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11-ന് ഭാര്യ: ഓമനയമ്മ.മക്കൾ: ശ്രീലക്ഷ്മി,ശ്രീജാ ലക്ഷ്മി. മരുമക്കൾ: രാജേഷ് കുമാർ,വി.ആർ.അഭിലാഷ്