പരുമല: നഴ്സിംഗ് വിദ്യാർത്ഥികളുടെ ദേശീയ സംഘടനയായ സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഒഫ് ഇന്ത്യ സൗത്ത് ഈസ്റ്റ് സോൺ, കേരള ഘടകം പരുമല സെന്റ് ഗ്രിഗോറിയോസ് നഴ്സിംഗ് കോളേജിൽ സംഘടിപ്പിച്ച സോണൽ തല കലാമേള തരംഗ് 2024 സമാപിച്ചു. രണ്ട് ദിവസമായി ക്രമീകരിച്ചിരുന്ന മേളയിൽ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 22 നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി സംഗീതം, നൃത്തം, നാട്യം, വ്യക്തിത്വം, അഭിനയം വിഭാഗങ്ങളിലായി നടന്ന 22 മത്സര ഇനങ്ങളിൽ ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. തിരുവല്ല ടി.എം.എം നഴ്സിംഗ് കോളേജിലെ അഭിനവ് എം.ചിത്രപ്രതിഭയും ഹെബ്‌സിബ തോമസ് കലാതിലകം പുരസ്കാരത്തിനും അർഹരായി. കലാപ്രതിഭ പുരസ്‌കാരം ഐ.എൻ.ഇ എസ്‌.എം.ഇ പുതുപ്പള്ളിയിലെ അൻസൽ എൻ ടി.എം.എം നഴ്സിംഗ് കോളേജ്, തിരുവല്ലയിലെ മീവൽ കോശിയും ചേർന്ന് പങ്കിട്ടു. 85 പോയിന്റോടെ ടി.എം.എം നഴ്സിംഗ് കോളേജ്, തിരുവല്ല സോണൽ തല കലാമേള - തരംഗ് 2024 ഓവർഓൾ കിരീടം നേടി. 57 പോയിന്റോടെ ചെത്തിപ്പുഴ സെന്റ് തോമസ് നഴ്സിംഗ് കോളേജ് രണ്ടാം സ്ഥാനവും 43 പോയിന്റോടെ കോളേജ് ഒഫ് നഴ്സിംഗ്, ഗുരു എഡ്യൂക്കേഷൻ ട്രസ്റ്റ്‌ മൂന്നാം സ്ഥാനവും നേടി.