chittayam-

അടൂർ: മനുഷ്യനെ നന്മയുടെയും സ്നേഹത്തിന്റെയും ദൃഢത ഉറപ്പാക്കാൻ കുടുംബ ബന്ധങ്ങൾക്ക് കഴിയണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ബിനോ ബാജി - ശ്രീമൂലംനഗർ റസിഡന്റ് അസോസിയേഷൻ കുടുംബ സംഗമവും ഓണാഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചിറ്റയം.

കെ.പി.സുധാകരൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ പ്രൊഫ.സി.എൻ.രാജശേഖരൻ, സി.ടി​.കോശി, സഖറിയാ കോശി, പി.എൻ.രാജലക്ഷ്മി, എൻ.ശ്രീകുമാർ, അമ്പിളി രമേശ് എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും തിരുവാതിരയും നടന്നു.