
ആറൻമുള : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കിടങ്ങന്നൂർ മാർക്കറ്റിൽ ആരംഭിച്ച ഖരമാലിന്യ സംസ്‌കരണ യൂണിറ്റ് ആറൻമുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജ ടി.റ്റോജി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ നായർ, ഒൻപതാം വാർഡ് അംഗം കെ.എസ്.മത്തായി, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സൗമ്യ, ഹരിത കർമ്മസേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. പച്ചക്കറി മാലിന്യം ഉൾപ്പെടെ സംസ്കരിക്കുന്നതിന് ഈ യൂണിറ്റ് ഉപകരിക്കും.