 
കലഞ്ഞൂർ : ഗ്രാമപഞ്ചായത്തിലെ രാക്ഷസൻപാറയ്ക്കു സമീപം ഇഞ്ചപ്പാറയിൽ ഇക്കോ ടൂറിസത്തിന്റെ ഭാഗമായി ചെണ്ടുമല്ലിത്തോട്ടം ഒരുങ്ങി . പുനലൂർ - മൂവാറ്റുപുഴ ഹൈവേയുടെ സമീപത്തുള്ള തോട്ടത്തിന് മലർവാടിയെന്നാണ് പേര് നൽകിയിരിക്കുന്നത്. കലഞ്ഞൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്തോടെ ഹരിതം കൃഷിക്കൂട്ടവും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്നാണ് പൂപ്പാടം ഒരുക്കിയത്. പൂപ്പാടം കാണാനും രാക്ഷസൻപാറയിൽ കയറാനും നല്ല തിരക്കാണിപ്പോൾ. കൊടുമൺ കൂടൽ റോഡുവഴിയും ഇവിടെയെത്താം. പൂപ്പാടത്തിലെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ ഉദ്ഘാടനം ചെയ്തു. അലക്‌സാണ്ടർ ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോമോൻ, ബ്ലോക്കുപഞ്ചായത്ത് മെമ്പർ സുജാ അനിൽ, ഗ്രാമപഞ്ചായത്തംഗം ഷാൻ ഹുസൈൻ, ജൂബി ചക്കുതറ, ബിജുബാലൻ, തുളസീധരൻപിള്ള , ടി.പി.ബിനു , ഷൈനി തുടങ്ങിയവർ സംസാരിച്ചു.