
പത്തനംതിട്ട : ജില്ലാ ഭരണകൂടത്തിന്റെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ ജില്ലയിൽ ഗാന്ധിജയന്തി ആഘോഷിച്ചു.
പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിലെ ഗാന്ധി സ്‌ക്വയറിലെ ഗാന്ധി പ്രതിമയിൽ ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ, നഗരസഭ അദ്ധ്യക്ഷൻ ടി.സക്കീർ ഹുസൈൻ, ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാർ, എ.ഡി.എം ബി.ജ്യോതി, എസ്.പി.സി അംഗങ്ങൾ എന്നിവർ പുഷ്പാർച്ചന നടത്തി. കളക്ടറേറ്റ് അങ്കണത്തിലെ ഗാന്ധി പ്രതിമയിൽ മന്ത്രി വീണാ ജോർജ്, ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ, എ.ഡി.എം ബി.ജ്യോതി എന്നിവരും പുഷ്പാർച്ചന നടത്തി.