mallappally
ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ഗാന്ധി ചിത്രത്തിൽ സി.ഐ വിപിൻ ഗോപിനാഥ് പുഷ്പാർച്ചന നടത്തു

മല്ലപ്പള്ളി: മല്ലപ്പള്ളി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് കീഴ്വായ്പൂര് ജനമൈത്രി പൊലീസ് സ്റ്റേഷനും പരിസരവും പൊലീസ് ഉദ്യോഗസ്ഥരുമായി ചേർന്ന് ശുചീകരിച്ചു . ശുചീകരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗാന്ധി അനുസ്മരണവും സി.ഐ വിപിൻ ഗോപിനാഥ് നിർവഹിച്ചു. തുടർന്ന് ഗാന്ധി ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി. എംപ്ലോയീസ് സംഘം പ്രസിഡന്റ് കെ.ജി രാജേന്ദ്രനനായർ അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതിയംഗം അനീഷ് രാജു വി.സി, സെക്രട്ടറി.പി.ജയശ്രീ, റോഷ്നി മാത്യു, എം.എൻ.ജയകുമാർ, ശോഭന.പി.എം എന്നിവർ പ്രസംഗിച്ചു.