onam
തിരുവല്ല ആർട്സ് ആൻറ് കൾച്ചറൽ സൊസൈറ്റിയുടെ നിലാവോണം ഓണാഘോഷം മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : തിരുവല്ല ആർട്സ് ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ നിലാവോണം ഓണാഘോഷം മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ഭാവി പരിപാടികൾ പ്രസിഡന്റ് അഡ്വ.കെ.പ്രകാശ് ബാബു വിശദീകരിച്ചു. ചലച്ചിത്ര സംവിധായകൻ കവിയൂർ ശിവപ്രസാദ്, കവിയൂർ പൊന്നമ്മ അനുസ്മരണ പ്രഭാഷണം നടത്തി. വിജയകുമാർ, രാജു മുണ്ടമറ്റം വിനു കണ്ണൻചിറ, ഡി.ആത്മലാൽ, ഡോ. ആർ.വിജയമോഹനൻ, സി.ജെ.കുട്ടപ്പൻ, ആർ.സുമേഷ് പ്രൊഫ.കെ.ആർ.സോമനാഥപിള്ള, കലാ മാധവൻ നമ്പൂതിരി, ദിനേശ്, എന്നിവർ സംസാരിച്ചു. സംഗീതനാടക അക്കാദമി പുരസ്ക്കാരജേതാവ് തിരുവല്ലരാധാകൃഷ്ണൻ,ചുട്ടി കലാകാരൻ തിരുവല്ല ഗോപിനാഥൻനായർ, യൂണിവേഴ്സിറ്റി യുവജനോൽസവത്തിൽ തുടർച്ചയായി നാഗസ്വരത്തിൽ ഒന്നാംസ്ഥാനം നേടിയ അഖിൽ അനിൽ എന്നിവരെ ആദരിച്ചു. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ തായമ്പകയും തുടർന്ന് തിരുവാതിരയും ഗാനസന്ധ്യയും അരങ്ങേറി.