beautification
പുളിക്കീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ കോമ്പൗണ്ട് സൗന്ദര്യവൽക്കരിക്കുന്ന പ്രവർത്തനങ്ങൾക്ക് പ്രസിഡന്റ്‌ അഡ്വ. വിജി നൈനാൻ തുടക്കംകുറിക്കുന്നു

തിരുവല്ല : പുളിക്കീഴ് ബ്ലോക്ക്‌ സ്വച്ചതാ ഹി സേവ മാലിന്യമുക്തം നവകേരളം ശുചീകരണ ക്യാമ്പയിൻ പ്രസിഡന്റ്‌ അഡ്വ.വിജി നൈനാൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ സോമൻ താമരച്ചാലിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ അംഗങ്ങളായ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയാമ്മ ഏബ്രഹാം. കെ.ചന്ദ്രലേഖ. അനു സി.കെ, വിശാഖ് വെൺപാല. ജിനു തുമ്പുംകുഴി. അനീഷ് എം.ബി. എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ. തൊഴിലുറപ്പ് തൊഴിലാളികൾ. സന്നദ്ധ സംഘടന പ്രതിനിധികൾ, വി.ഇ.ഒമാർ. കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഗാന്ധിജയന്തി ദിനത്തിന്റെ ഭാഗമായി മരംനടീൽ. ബ്ലോക്ക്‌ കോമ്പൗണ്ട് സൗന്ദര്യവത്കരണം എന്നി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മാർച്ച്‌ 30വരെ തുടർപ്രവർത്തനങ്ങൾ നടത്തും.