 
മല്ലപ്പള്ളി : കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ആസ്ഥാനത്ത് നടത്തിയ ഗാന്ധിജയന്തി ദിനാഘോഷങ്ങൾ കെ.പി.സി.സി മുൻ നിർവാഹക സമിതി അംഗം അഡ്വ. റെജി തോമസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. കീഴ്‌വായ്പ്പൂര് ശിവരാജൻ, ചെറിയാൻ വർഗീസ്, റെജി പണിക്കമുറി, സുനിൽ നിരവുപുലം, എം.കെ സുബാഷ് കുമാർ, മോഹൻ കോടമല, സിന്ധു സുബാഷ്, കെ.കെ.വാസുക്കുട്ടൻ, റെജികുമാർ പ്രയാറ്റ്, അനീഷ് കെ മാത്യു, റോയ് തര്യൻ, റെജി ജോൺ, ജോർജ് ജോൺ പണിക്കമുറി, ഐപ്പ് സാനിയൽ തുടങ്ങിയവർ പ്രസംഗിച്ചു.
മല്ലപ്പള്ളി: സി.എം.എസ് ജംഗ്ഷനിൽ മല്ലപ്പള്ളി ഈസ്റ്റ് 35,38 ബൂത്തുകൾ സംയുക്തമായി നടത്തിയ ഗാന്ധിജയന്തി ദിനാഘോഷങ്ങൾ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മിഥുൻ കെ ദാസ്, വിജയൻ, ഗോപി മുള്ളൻകുഴി, മോനിച്ചൻ, സജിയുടെ ഇരുമേട എന്നിവർ പ്രസംഗിച്ചു.
കടുവാക്കുഴി : കോൺഗ്രസ് കല്ലൂപ്പാറ മണ്ഡലം രണ്ടാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗാന്ധി ജയന്തി ദിനാഘോഷം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ബെന്നി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് ജനറൽസെക്രട്ടറി മാരായ സജി പൊയ്ക്കുടിയിൽ, ദിപുരാജ് കല്ലോലിക്കൽ, ബൂത്ത് പ്രസിഡന്റ് മത്തായി വർഗീസ്, വിജയകുമാർ, ജോസ് പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.