 
തിരുവല്ല : സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സമ്പൂർണ്ണ ഡിജി കേരളം പരിപാടിയുടെ ഭാഗമായി കവിയൂർ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാർ പ്രഖ്യാപനം നടത്തി. പഞ്ചായത്തിൽ 160 ആളുകളെ വോളണ്ടിയർമാരായി കണ്ടെത്തി അവർ മുഖേന വീടുകളിൽ സർവേ നടത്തി. തുടർന്ന് 1300 പഠിതാക്കളെ കണ്ടെത്തുകയും വോളണ്ടിയർമാർ ഓരോ വാർഡിലും 4-5 പേർക്ക് പരിശീലനവും നൽകി അവർ പഠിതാക്കളായ ആളുകൾക്ക് പ്രാഥമികമായി മൊബൈൽ ഫോൺ കൈകാര്യം ചെയ്യുന്ന കാര്യങ്ങൾ പഠിപ്പിച്ചുമാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. പഞ്ചായത്തിലെ 14 വയസു മുതൽ 65 വരെയുള്ള ആളുകളിൽ നിന്നാണ് പഠിതാക്കളെ കണ്ടെത്തിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനി ഗോപി അദ്ധ്യക്ഷത വഹിച്ചു. വിനോദ് കെ.ആർ ,ശ്രീകുമാരി രാധാകൃഷ്ണൻ, റേയ്ച്ചൽ.വി .മാത്യു, രാജശ്രീ കെ.ആർ , സിന്ധു വി.എസ് ,അനിത സജി സിന്ധു ആർ.സി.നായർ, സാം കെ.സലാം, അംബിക കൃഷ്ണകുമാർ സാക്ഷരതാ പ്രേരക് ലതാകുമാരി എന്നിവർ പ്രസംഗിച്ചു.