ddd
കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടന്ന ശുചീകരണം സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: മാലിന്യമുക്ത കെ.എസ്.ആർ.ടി.സി ക്യാമ്പയിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പാേയും പരിസരവും ബസുകളും ശുചീകരിച്ചു. ശ്രീനാരായണ ശാസ്ത്ര കലാ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി സ്‌പോർട് സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു . സുനിൽ മംഗലത്ത്, രമേശ് ആനപ്പാറ, രാജി മഞ്ചാടി, അനിലാ പ്രദീപ്, വിജയൻ കരിമ്പനാക്കുഴി, ജയ് നിമുട്ടത്ത്, സുധാ വാഴമുട്ടം, പ്രിയ വള്ളിക്കോട്, ബിജു മേക്കഴൂർ, ജയൻ കടമ്മനിട്ട,സ്മിത വയലത്തല, എസ്. റസാഖ് എന്നിവർ പങ്കെടുത്തു.