
അടൂർ : ഏഴംകുളം ദേവീക്ഷേത്രത്തിൽ ദേവീഭാഗവത നവാഹജ്ഞാനയജ്ഞവും നവരാത്രി സംഗീതോത്സവവും നാല് മുതൽ 13 വരെ നടക്കും. എല്ലാ ദിവസവും രാവിലെ 5.30ന് ഗണപതിഹോമം, ഏഴ് മുതൽ ദേവീഭാഗവത പാരായണം, പ്രഭാഷണം, 12.30ന് അന്നദാനം, വൈകിട്ട് 5.30ന് സഹസ്രനാമജപം, ആറിന് നവരാത്രിപൂജ, ഏഴ് മുതൽ സംഗീതസദസ് എന്നിവയുണ്ടാകും. യജ്ഞാചാര്യൻ ഡോ.കെ.ഉണ്ണികൃഷ്ണൻ നമ്പൂതിരി. നാലിന് വൈകിട്ട് ഏഴിന് തന്ത്രി കുളക്കട നമ്പിമഠത്തിൽ രമേശ് ഭാനു ഭാനു പണ്ടാരത്തിൽ ഭദ്രദീപ പ്രതിഷ്ഠ നടത്തും. പത്തിന് വൈകിട്ട് ആറിന് പൂജവയ്പ്പ്. 11ന് അഞ്ചിന് സമൂഹസർവൈശ്വര്യപൂജ. 13ന് രാവിലെ ഏഴിന് വിദ്യാരംഭം.