തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ16-മത് ദേവിഭാഗവത നവാഹയജ്ഞം നാളെമുതൽ 13വരെ നടക്കും. കല്ലിമേൽ ഗംഗാധർജിയാണ് യജ്ഞാചാര്യൻ. യജ്ഞവേദിയിലേക്കുള്ള ദേവിവിഗ്രഹഘോഷയാത്ര നാലിന് വൈകിട്ട് 4.30ന് ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നാരംഭിക്കും. 6ന് ഭദ്രദീപ പ്രകാശനം സിനിമ-സീരിയൽ താരം മോഹൻ അയിരൂർ നിർവഹിക്കും. ദിവസവും രാവിലെ 5ന് ഗണപതിഹോമം 6.30ന് ലളിതാസഹസ്രനാമജപം, ഏഴിന് ഗ്രന്ഥനമസ്കാരം തുടർന്ന് ദേവിഭാഗവത പാരായണം പ്രഭാഷണം ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്. 5ന് രാവിലെ 6.30ന് ഭദ്രദീപപ്രതിഷ്ഠ, 6ന് 1ന് നാരായണീയ പാരായണം, 7ന് 9ന് ഗായത്രിഹോമം, വൈകിട്ട് 5ന് വിദ്യാഗോപാലമന്ത്രാർച്ചന. 8ന് തീയാട്ട്. 8ന് രാവിലെ 9ന് നവാക്ഷമരീഹോമം 9ന് രാവിലെ നവഗ്രഹപൂജ. 10ന് രാവിലെ 10.45ന് അഷ്ടലക്ഷ്മിപൂജ, ഒന്നിന് പാർവതി പരിണയം, ഉമാമഹേശ്വരപൂജ 12.30ന് തിരുവാതിരകളി 5ന് സർവേശ്വരപൂജ. 11ന് രാവിലെ 9ന് മഹാമൃത്യുഞ്ജയഹോമം. 5ന് മാതൃപൂജ. 12ന് രാവിലെ 9ന് ധാരാഹോമം 5ന് കുമാരിപൂജ. 13ന് രാവിലെ ഏഴിന് ഗായത്രിഹോമം, 10.30ന് അഭിവൃഥമംഗലസ്നാനം, മഹാപ്രസാദമൂട്ട്.