തിരുവല്ല : മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പിന്റെ പെരിങ്ങര ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം വേങ്ങൽ ആലംതുരുത്തി ഗവ.എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് നിർവഹിച്ചു. പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങൾ ആക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു. പഞ്ചായത്തിലെ ഹോമിയോപ്പതി ഡിസ്പെൻസറിയിൽ എത്തുന്ന രോഗികൾക്ക് മരുന്നുകൾ ഇട്ടുനൽകുന്നതിനായി പഞ്ചായത്ത് തയാറാക്കിയ ബയോ ബാഗുകൾ ഡോ. ജയചന്ദ്രന് നൽകി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷീന മാത്യു അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ സംസ്കാരിക രംഗത്തെ പ്രതിനിധികൾ, ആശാവർക്കർമാർ, ഹരിതകർമ്മസേന പ്രവർത്തകർ, സന്നദ്ധ സംഘടന പ്രവർത്തകർ, സ്കൂൾ കുട്ടികൾ, അദ്ധ്യാപകർ തൊഴിലുറപ്പ് പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് സ്റ്റാഫുകൾ എന്നിവർ പങ്കെടുത്തു.