panchayath-

കോന്നി: അരുവാപ്പുലം ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്‌കരണ പ്ലാന്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 202324 ൽ അഞ്ച് ലക്ഷം രൂപ വകയിരുത്തി കോന്നി മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ ഹോസ്റ്റലുകൾക്ക് സമീപം ആണ് പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സ്മിത സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ വി, ഷീബ സുധീർ, ജി. ശ്രീകുമാർ, ഹരിത കേരളം മിഷൻ കോഓർഡിനേറ്റർ പ്രീതിമോൾ സി.എസ്. എന്നിവർ പ്രസംഗിച്ചു.