 
തിരുവല്ല : സാമൂഹിക നീതി വകുപ്പിന്റെ അഭിമുഖ്യത്തിൽ അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു. മാത്യു റ്റി.തോമസ് എം.എൽ.എ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ അദ്ധ്യക്ഷയായി. ജില്ലാ സമൂഹിക നീതി ഓഫീസർ ഷംലാ ബീഗം ജെ., കെ. കെ. വത്സല, കെ. ബി. ശശിധരൻ പിള്ള , എം .എസ് മോഹൻ, സന്തോഷ് ജി., അഡ്വ. പി. ഇ. ലാലച്ചൻ, ഉമ്മൻ റേ വർഗീസ്, മീനാ ഒ. എസ് എന്നിവർ പ്രസംഗിച്ചു.