dog

പത്തനംതിട്ട : റോഡരി​കി​ലെ മരത്തിൽ പൂട്ടി​യി​ട്ട നി​ലയി​ൽ അവശനായ വളർത്തുനായയെ കണ്ടെത്തി​. പത്തനംതിട്ട - പന്തളം റോഡിൽ കൈപ്പട്ടൂർ ജംഗ്ഷനും പരുമല കുരിശടിക്കും ഇടയിലുള്ള പാലമരച്ചുവട്ടിലാണ് നായയെ ചങ്ങലയിൽ ബന്ധി​ച്ച നി​ലയി​ൽ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ മുതൽ നായ ഇവി​ടെയുണ്ട്. പ്രായത്തിന്റെ അവശത മൂലം എല്ലും തോലുമായ നിലയിൽ ക്ഷീണിതനാണ് നായ. ലാബ്രഡോർ (ലാബ്) ഇനത്തിപ്പെടുന്ന നായയാണിത്. ആളുകൾ അടുത്തേക്ക് ചെല്ലാൻ മടിക്കുകയാണ്. നായയെ പട്ടിണിക്കിട്ട് കൊല്ലാൻ ശ്രമിച്ചെങ്കിലും അതു നടക്കാതെ വന്നതോടെ ഉടമകൾ ഉപേക്ഷിച്ചതാകാമെന്ന് പ്രദേശവാസികൾ പറയുന്നു.

നായയെ ആരാണ് ഉപേക്ഷിച്ചതെന്ന് കണ്ടെത്തണം. പൊലീസിന് പരാതി നൽകും. നായയുടെ സംരക്ഷണത്തിന് ആവശ്യമായ നടപടി സ്വീകരിക്കും.
സുധാകരൻ,
വാർഡ് അംഗം
വള്ളിക്കോട് ഗ്രാമപഞ്ചായത്ത്.