03-citu-pta

പത്തനംതിട്ട : ഓൾ കേരള ബഡ്‌സ് ആൻഡ് ബഡ്‌സ് റിഹാബിലറ്റേഷൻ സെന്റർ സ്റ്റാഫ്‌സ് യൂണിയൻ (സി ഐ ടി യു) ജില്ല കൺവെൻഷൻ സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ്​ എം.വി.സഞ്ജു ഉദ്ഘാടനം ചെയ്തു. കെ.ആർ.രതീഷ് അദ്ധ്യക്ഷനായിരുന്നു. സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി.ഹർഷകുമാർ മുഖ്യപ്രഭാഷണം ന​ടത്തി. ശ്യാമാശിവൻ, ആഷിക് സി.എസ്, ഷീജാ ബീഗം, നീതു സാറ ഐസക്ക്, ലാലി സ്‌കറിയ, ഷൈബൻ മാത്യൂ, സുമാരാമ കൃഷ്ണൻ എന്നിവർ സംസാരിച്ചു.