03-veena-george
മേനോൻ സ്മാരക ഗ്രന്ഥശാലയുടെ 75-ാമത് വാർഷിക ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കുന്നു

ഇലവുംതിട്ട : മേനോൻ സ്മാരക ഗ്രന്ഥശാലയുടെ 75-ാം വാർഷിക ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി വീണാജോർജ് നിർവഹിച്ചു. പിങ്കി ശ്രീധർ അദ്ധ്യക്ഷത വഹിച്ചു.ഗ്രന്ഥശാല പ്രസിഡന്റ് കെ.സി.രാജഗോപാലൻ, ആർ. അജയകുമാർ, സരസകവി മൂലൂർ സ്മാരകം സെക്രട്ടറി പ്രൊഫ.ഡി പ്രസാദ്, ടി.വി.സ്റ്റാലിൻ, പി.ജി.ആനന്ദൻ, എം. എൻ.സോമരാജൻ, വിനോദ്, അനില ചെറിയാൻ, രജിത കുഞ്ഞുമോൻ, വി.ആർ സജികുമാർ തുടങ്ങിയവർ സംസാരിച്ചു.