ചെങ്ങന്നൂർ: ആല വിപണി പ്രവർത്തകർ ഗാന്ധിജയന്തി ദിനത്തിലും സേവന സന്നദ്ധരായി. ചെങ്ങന്നൂർ കോടതികളുടെ പരിസരമാണ് പ്രവർത്തകർ ശുചീകരിച്ചത്. കോടതി റോഡിലെ അപകടകരമായ വസ്തുക്കൾ നീക്കം ചെയ്യുകയും പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളടക്കമുള്ളവ നീക്കം ചെയ്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ചെങ്ങന്നൂരിലെ പോക്സോ കോടതി ജഡ്ജി സുരേഷ് കുമാർ പ്രവർത്തകരെ അഭിനന്ദിച്ചു.