
അടൂർ : ഗാന്ധിയൻ ദർശനത്തിലെ ആത്മീയത എന്ന വിഷയം ആസ്പദമാക്കി കേരള കൗൺസിൽ ഓഫ് ചർച്ചസ് അടൂർ സോൺ ഡയലോഗ് കമ്മിഷൻ സംഘടിപ്പിച്ച ചർച്ച ഫാ.തോമസ് മുട്ടുവേലിൽ കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ഫാ.ജെറിൻ ജോൺ മുഖ്യപ്രഭാഷണം നടത്തി. ഫാ.തോമസ് വർഗീസ് ചാവടിയിൽ മോഡറേറ്ററായി. ഫാ.ഡോ.ഏബ്രഹാം ഇഞ്ചക്കലോടിൽ കോർ എപ്പിസ്കോപ്പ, ഫാ.ജോസഫ് സാമുവേൽ, ഫാ.പി.എം.ഏബ്രഹാം, ഫാ.ജോസഫ് സാമുവേൽ തറയിൽ, ഡെയ്സി രാജൻ, ഡോ.മാത്യൂസ് ജോൺ, സൈമൺ തോമസ്, ഡെന്നീസ് സാംസൺ, കെ.എം.വർഗീസ്, ബോബി മാത്തുണ്ണി, തോമസ് ജോൺ മോളേത്ത്, ലീനാ സണ്ണി, മാത്യു തോണ്ടലിൽ,പ്രൊഫ.രാജു തോമസ് എന്നിവർ പ്രസംഗിച്ചു.