മല്ലപ്പള്ളി: പുറമറ്റം ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ പുറമറ്റം മാർക്കറ്റ് പരിസരവും പഞ്ചായത്ത് ഓഫീസ് പരിസര ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോളി ജോൺ അദ്ധ്യക്ഷത വഹിച്ചു. റിൻസി തോമസ്, റോഷ്ണി ബിജു, രശ്മിമോൾ കെ.വി, ജൂലി.കെ.വർഗീസ്, രജനി രവീന്ദ്രൻ തൊഴിൽ ഉറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേനാ അംഗങ്ങൾ, വി.എച് എസ്.ഇ സ്കൂൾ എൻ. എസ്.എസ് വോളന്റീയേഴ്സ് എന്നിവർ പങ്കെടുത്തു.