1
കല്ലൂപ്പാറ പഞ്ചായത്തിൽ നടന്ന മാലിന്യമുക്തം നവകേരളം ക്യാമ്പയിനും, ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനവും ആൻ്റോ ആൻ്റെണി എംപി ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ഉദ്ഘാടനവും സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്ത് പ്രഖ്യാപനവും ആന്റോ ആന്റണി എം.പി ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഗീത ശ്രീകുമാർഅദ്ധ്യക്ഷത വഹിച്ചു. ഹരിത വിദ്യാലയങ്ങൾക്കുള്ള സാക്ഷ്യപത്രവും മികച്ച ഹരിതകർമസേന പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരവും എം.പി വിതരണം ചെയ്തു . വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺജ്യോതി.പി,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബെൻസി അലക്സ്,ആരോഗ്യ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമനുഭായ് മോഹൻ അംഗങ്ങളായ ലൈസാമ്മ സോമർ,സൂസൻ തോംസൺ,രതീഷ് പീറ്റർ,ജോളി റെജി,എം.പി.രാമേന്ദ്രൻ,മനു.ടി.ടി,ചെറിയാൻ .എം.ജെ റെജി ചാക്കോ,സി.ഡി.എസ് ചെയർപേഴ്സൺ ജോളി തോമസ് ,പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാർ അസിസ്റ്റന്റ് സെക്രട്ടറി ജ്യോതി.എം ഹെൽത്ത്ഇൻസ്പെക്ടർ റെഫീന.എൻ എന്നിവർ പ്രസംഗിച്ചു.