photo
വള്ളിക്കോട് മിനി എം.സി.എഫ് കെട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ ഉദ്ഘാടനം ചെയ്യുന്നു

വള്ളിക്കോട്: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി വള്ളിക്കോട്ട് നിർമ്മിച്ച എം.സി.എഫ് കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജെ. ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി . പി. ജോൺ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി.ജോസ്, ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഗീതാകുമാരി , ജി. സുഭാഷ് , പത്മാ ബാലൻ, എം.വി.സുധാകരൻ , ആൻസി വർഗീസ്, ജി. ലക്ഷ്മി , ലിസി ജോൺസൺ, വി. വിമൽ , എൻ.എ.പ്രസന്നകുമാരി, അഡ്വ. തോമസ് ജോസ് അയ്യനേത്ത്, ആതിര മഹേഷ്, സെക്രട്ടറി പി.ജെ. രാജേഷ്, അസി. സെക്രട്ടറി മിനി തോമസ്, ഹെൽത്ത് ഇൻസെപക്ടർ ശങ്കരി സാജ് തുടങ്ങിയവർ പ്രസംഗിച്ചു.