brothers-

അടൂർ : ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ശുചീകരണയജ്ഞം സംഘടിപ്പിച്ചു. റിട്ടയേഡ് വി എച്ച് എസ് ഇ പ്രിൻസിപ്പൽ വി ആർ അരവിന്ദാക്ഷനുണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. ബ്രദേഴ്‌സ് പ്രസിഡന്റ് വിമൽ കൈതയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഫുട്‌ബാൾ അക്കാദമി ഡയറക്ടർ ബിജു.വി, വൈസ് പ്രസിഡന്റ് ഷാനു ആർ.അമ്പാരി, കമ്മറ്റിയംഗങ്ങളായ പ്രതീഷ് കെ.സി, സച്ചിൻ എസ് നായർ, ബൈജു.എസ്, കെ.വിശ്വമോഹനൻ, വനിതാവേദി പ്രസിഡന്റ് രാജി.ജെ, ചിന്നു വിജയൻ, രവി.കെ, ആദർശ്, പ്രശാന്ത് വി.സജിൻ കാഞ്ഞിക്കൽ, രഞ്ജിത്ത്.എം എന്നിവർ നേതൃത്വം നൽകി.