
റാന്നി : പമ്പാനദിയിലെ കുരുമ്പൻമൂഴി, അരയാഞ്ഞിലിമൺ കോസ് വേകളിൽ വെള്ളം കയറി ഗതാഗതം തടസപ്പെടുന്നതിന് പരിഹാരമായി തയ്യാറാക്കിയ ഇരുമ്പ് പാലം പദ്ധതി അവഗണനയിൽ. ഒരു വർഷം മുമ്പ് ടെൻഡർ നടപടികളിൽ വരെ എത്തിയെങ്കിലും പദ്ധതിയുടെ നടത്തിപ്പിലെ മെല്ലപ്പോക്ക് തിരിച്ചടിയായി.
പട്ടികവർഗ വികസന വകുപ്പിന്റെ കോർപ്പസ് ഫണ്ടിൽ നിന്നാണ് കുരുമ്പൻമൂഴിയിലും അരയാഞ്ഞിലിമണ്ണിലും പാലം നിർമ്മാണത്തിന് തുക അനുവദിച്ചത്. ആദിവാസി കോളനി ഉൾപ്പെടുന്ന കുരുമ്പൻമൂഴി, അരയാഞ്ഞിലിമൺ പ്രദേശത്തിന്റെ മൂന്നുവശവും ശബരിമല വനമാണ്. ഒരുവശത്ത് പമ്പാനദിയും. നദി കടന്ന് മറുകര എത്തിയാൽ മാത്രമേ പ്രദേശവാസികൾക്ക് പുറംലോകവുമായി ബന്ധപ്പെടാനാകൂ. മഴക്കാലത്ത് പമ്പയിൽ ജലനിരപ്പ് ഉയർന്നാൽ ഇൗ പ്രദേശങ്ങൾ ഒറ്റപ്പെടും.
കുരുമ്പൻമൂഴി പാലം
പദ്ധതിച്ചെലവ് : 3.9 കോടി രൂപ.
നിർമ്മാണച്ചുമതല : പൊതുമേഖലാ സ്ഥാപനമായ
ചേർത്തയിലെ സ്റ്റീൽ ഇൻഡസ്ട്രീസിന്.
പദ്ധതി നിലവിൽ : സ്ഥലപരിശോധന മാത്രം നടന്നു.
പുഴയിലെ ജലനിരപ്പ് താഴുമ്പോൾ നിർമ്മാണം
ആരംഭിക്കാനുള്ള നടപടികൾ ഉണ്ടാകണം.
നാട്ടുകാർ
അരയാഞ്ഞിലിമൺ പാലം
പദ്ധതിച്ചെലവ് : 2.67 കോടി രൂപ,
ടെൻഡർ നടപടികൾ വൈകുന്നു
പൊതുമരാമത്ത് വകുപ്പ് പാലം നിർമ്മിക്കണമെന്ന് പട്ടികവർഗ വികസന വകുപ്പ് അനുമതി ഉത്തരവിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇരുമ്പും കോൺക്രീറ്റ് ഉപയോഗിച്ച് ഉള്ള പാലത്തിന്റെ നിർമ്മാണം സാധിക്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ സർക്കാരിനെ അറിയിച്ചതോടെ പദ്ധതി പ്രതിസന്ധിയിലായി.
തടസവാദങ്ങൾ പരിഹരിക്കാൻ മന്ത്രി ഒ.ആർ.കേളുവിന്റെ സാന്നിദ്ധ്യത്തിൽ ചേരുന്ന വർക്കിംഗ് ഗ്രൂപ്പ് യോഗത്തിലാണ് ഇനിയുള്ള പ്രതീക്ഷ.
ഒറ്റപ്പെടലിന് പരിഹാരമാകും
1. ഇപ്പോഴുള്ള കോസ് വേ നിലനിറുത്തിയാണ് പുതിയ പാലങ്ങൾ പണിയുക.
പ്രളയത്തിലെ ചെളിയും മണ്ണും ഇവിടെ അടിഞ്ഞുകിടക്കുകയാണ്.
2. നല്ല യാത്രാസൗകര്യമുള്ള വലിയ പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇരുമ്പുപാലം താത്കാലിക ആശ്വാസമാണ്.