പന്തളം: പന്തളം സരസ്വതി ക്ഷേത്രം നവരാത്രി മണ്ഡപത്തിലെ നവരാത്രി ആഘോഷം ആരംഭിച്ചു. രാവിലെ വിളംബരഘോഷയാത്ര നടന്നു. . തുടർന്നു നടന്ന സമ്മേളനം എൻ.എസ്.എസ്. കരയോഗം രജിസ്ട്രാർ . വി. വി. ശശിധരൻ നായർ ഉദ്ഘാടനംചെയ്തു.
ആഘോഷക്കമ്മിറ്റി പ്രസിഡന്റ് പന്തളം ശിവൻകുട്ടി അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി ജി .ഗോപിനാഥപിള്ള, നഗരസഭാ ചെയർപേഴ്‌സൺ സുശീല സന്തോഷ്, വൈസ് ചെയർപേഴ്‌സൺ രമ്യ.യു, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജെ.ഷാജഹാൻ, നഗരസഭ കൗൺസിലർമാരായ കെ.ആർ.രവി, പി.കെ.പുഷ്പലത, പന്തളം മഹേഷ്,സൂര്യ എസ്. നായർ, രാധ വിജയകുമാർ, പന്തളം എസ്. എച്ച്. ഓ. റ്റി. ഡി. പ്രജീഷ്, വനിതാസമാജം പ്രസിഡന്റ് പ്രൊഫ. രമാദേവി, എൻ. കെ. ഷൈലജൻ നായർ, ഐഡിയൽ ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു