
പത്തനംതിട്ട : വിവിധ ആവശ്യങ്ങളുന്നയിച്ച് പട്ടികജാതി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്‌റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സി.പി. എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു മാർച്ച് ഉദ്‌ഘാടനം ചെയ്‌തു. പി.കെ.എസ് ജില്ലാ പ്രസിഡന്റ് കെ എം ഗോപി അദ്ധ്യക്ഷത വഹിച്ചു. സി.പി.എം പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി സഞ്ജു, പി.കെ.എസ് സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അഡ്വ. സി.ടി വിനോദ്, വി.ജി ശ്രീവിദ്യ, ജില്ലാ സെക്രട്ടറി സി.എൻ രാജേഷ് , ട്രഷറർ എ.ആർ അജീഷ്‌കുമാർ എന്നിവർ സംസാരിച്ചു.