photo
വൈസ് മെൻ ഇൻ്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൺ സോൺ യൂത്ത് ക്യാമ്പും ഗാന്ധിജയന്തി ആഘോഷവും റീജിയണൽ ഡയറക്ടർ ഇലക്റ്റ് ഡോ.വി.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൺ സോൺ ഒന്ന് ഡിസ്ട്രിറ്റ് രണ്ടിന്റെ ആഭിമുഖ്യത്തിൽ യൂത്ത് ക്യാമ്പും ഗാന്ധിജയന്തി ആഘോഷവും നടത്തി. റീജിയണൽ ഡയറക്ടർ ഇലക്റ്റ് ഡോ.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിറ്റ് ഗവർണർ ഡോ.സജി കുര്യൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡിസ്ടിറ്റ് ഗവർണർ മാത്യൂ ജോർജ്,സെക്രട്ടറി എബി ജേക്കബ്, ബുള്ളറ്റിൻ എഡിറ്റർ സനോജ് വർഗീസ്, സോണി ഏബ്രഹാം, ശോഭ സജി എന്നിവർ സംസാരിച്ചു. തുടർന്ന് ഡോ.വിനോദ് രാജ്, ജെറി ജോഷി, അനീഷ് തോമസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. സമാപന സമ്മേളനം മുൻ ഡിസ്ട്രിറ്റ് ഗവർണർ അഡ്വ.സിറിൽ റ്റി. ഈപ്പൻ ഉദ്ഘാടനം ചെയ്തു.ഡോ.സജി കുര്യൻ അദ്ധ്യക്ഷത വഹിച്ചു.