mcf
എം.സി.എഫ് കെട്ടിടം ഉദ്ഘാടനം

അടൂർ : ഏറത്ത് ഗ്രാമപഞ്ചായത്തിൽ പുതിയതായി നിർമ്മിച്ച എം.സി.എഫ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ നിർവഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ ധനകാര്യ കമ്മിഷൻ ഗ്രാന്റ് 1000000 രൂപ വകയിരുത്തിയാണ് കെട്ടിടം നിർമ്മിച്ചത്. ഹരിതകർമ്മസേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങളാണ് എം സി എഫിൽ സംഭരിക്കുന്നത്. ക്ലീൻ കേരള കമ്പനിയെയാണ് എം സി എഫിൽ ശേഖരിച്ച മാലിന്യങ്ങൾ ഏറ്റെടുത്തു സംസ്കരിക്കുന്നതിനു ചുമതലപ്പെടുത്തിയിരിക്കുന്നത്. ഏറത്ത് ഗ്രാമപഞ്ചായത്തിൽ പ്രതിമാസം ശരാശരി 3.5 ടൺ അജൈവ മാലിന്യങ്ങൾ എം സി എഫിൽ ശേഖരിച്ചു കൈമാറുന്നുണ്ട്.