
പത്തനാപുരം : ഡിവൈൻ ലാ കോളേജ് ഗാന്ധിഭവനുമായി ചേർന്ന് വയോജന ദിനാചരണം നടത്തി. കൊല്ലം അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ജി. നിർമ്മൽ കുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ബിനു.എൻ ഗാന്ധിഭവനിലെ വയോജനങ്ങളെ പൊന്നാട അണിയിച്ചു. റോട്ടറി ഇന്റർനാഷണൽ മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ.ജോൺ ഡാനിയൽ, കോളേജ് അക്കാഡമിക് ഡയറക്ടർ ഡോ.കെ. വത്സലാമ്മ, വൈസ് പ്രിൻസിപ്പൽ സുശാന്ത് ചന്ദ്രൻ, ഗിരീഷ് പിള്ള, ഡയറക്ടർ ടോണി കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.