fgf
ജില്ലാ ആശുപത്രിയിൽ നിർമ്മാണം നടക്കുന്ന കെട്ടിടം

പത്തനംതിട്ട : കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ പുതിയ ഒ.പി ഡയഗ്നോസ്റ്റിക് കെട്ടിടത്തിന്റെ നിർമ്മാണം ജനുവരിയിൽ പൂർത്തിയാകും.

30.25 കോടി രൂപ ചെലവിൽ 5858 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. മൂന്ന് നിലകളിലായുള്ള കെട്ടിടത്തിന്റെ ബേസ്‌മെന്റ് ഫ്ലോറിൽ 49 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവും ലിംബ്‌സെന്ററും ഉണ്ട്.

മൂന്ന് നിലകളിൽ

1. ഒന്നാം നിലയിൽ

കാഷ്വാലിറ്റി, എക്‌സ്റേ, സിറ്റി സ്‌കാൻ, മൈനർ ഒ.ടി, ട്രയാജ്, ലബോറട്ടറി ഇ.സി.ജി, ഓർത്തോ കൺസൾട്ടേഷൻ.

2.രണ്ടാം നിലയിൽ

സർജറി, ഇ എൻ ടി, മെഡിസിൻ, അഡോളസന്റ്, ഡെർമറ്റോളജി, എൻ.സി.ഡി എന്നിവയടങ്ങിയ കൺസൾട്ടേഷൻ മുറികൾ, സ്‌പെസിമെൻ കളക്ഷൻ, ബ്ലഡ് കളക്ഷൻ, ഫാർമസി, സൈക്കാട്രി ട്രീറ്റ്‌മെന്റ് റൂം.

3. മൂന്നാം നിലയിൽ

അഡ്മിനിസ്‌ട്രേഷൻ ഡിപ്പാർട്ട്‌മെന്റ്, കിച്ചൻ, കാന്റീൻ, ജ്യോതിസ് ലാബ്, ജില്ലാ മാനസികാരോഗ്യ പരിപാടി, ബെഡ് ലിഫ്റ്റ്, പാസഞ്ചർ ലിഫ്റ്റ്.

(സ്റ്റെയർ, മോർച്ചറി, 87000 ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ള സംഭരണി, പമ്പ് റൂം, ജനറേറ്റർ, സബ്‌സ്റ്റേഷൻ, ചുറ്റുമതിൽ, ഗേറ്റ് ഗാർഡ് റൂം എന്നിവ ഒ.പി ബ്ലോക്ക് കെട്ടിടത്തിലുണ്ട്).

2023 മെയിലാണ് നിർമ്മാണം ആരംഭിച്ചത്

കെട്ടിട നിർമ്മാണം പൂർത്തിയായി. ഇന്റീരിയർ ജോലികളാണ് ഇനി ചെയ്യേണ്ടത്. ടൈലിംഗ് പണി നടക്കുകയാണിപ്പോൾ. ജനുവരിയിൽ പൂർത്തിയാകും. 18 മാസമാണ് നിർമ്മാണ കാലാവധി.

ജില്ലാ ആശുപത്രി അധികൃതർ