 
ചെങ്ങന്നൂർ : ചെങ്ങന്നൂർ ഛായയുടെ ഓണാഘോഷം ഡോ. ഉമ്മൻസ് ഐ ഹോസ്പിറ്റൽ ഹാളിൽ നഗരസഭാ വൈസ് ചെയർമാൻ കെ.ഷിബുരാജൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. പി.അശ്വനി കുമാർ അദ്ധ്യക്ഷത വഹിച്ചു. ഒ.എസ്.ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി. കവി കെ. രാജഗോപാൽ , ഡോ.ഉമ്മൻ വർഗീസ്, സിനിമ സംവിധായകൻ എം.ബി.പദ്മകുമാർ, സംഗീത സംവിധായകൻ രവീന്ദ്രൻ തിരുവല്ല എന്നിവരെ ആദരിച്ചു. എസ്.ഡി. വേണുകുമാർ, സുരേഷ് അമ്പാടി, ഫാ.ഏബ്രഹാം കോശി കുന്നുംപുറത്ത്, ഡോ.വിനയൻ നായർ എന്നിവർ പ്രസംഗിച്ചു. അംഗങ്ങളുടെ കലാപരിപാടികളും നടന്നു.