 
ചെങ്ങന്നൂർ : പരിസ്ഥിതി സംരക്ഷണ ഫോറം വേണാട് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ താലൂക്കിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും ഹരിത കർമ്മ സേനാംഗങ്ങളെയും ആദരിക്കുന്നതിന്റെ സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. പി എസ് എഫ് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഹരിത കർമ്മ സേനാംഗങ്ങളെ നഗരസഭാ ചെയർപേഴ്‌സൺ ശോഭ വർഗീസ് ആദരിച്ചു. കെ.ഷിബുരാജൻ, റിജോ ജോൺ ജോർജ്, റ്റി.കുമാരി, രോഹിത് പി. കുമാർ, എ.ഹബീബ്, സി.നിഷ, അഡ്വ .തോമസ് ഫിലിപ്പ്, പി.എസ്.എഫ്.രക്ഷധികാരി കെ.ആർ. മോഹനൻ, ജനറൽ സെക്രട്ടറി പി.ജെ.നാഗേഷ് കുമാർ,തന്ത്രി എ.ബി.സുരേഷ് ഭട്ടതിരി, യോഗ ആചര്യ ഡോ.സജീവ് പഞ്ച കൈലാസി, ഹരിതകർമ്മ സേനാംഗം പൊന്നമ്മ ദേവരാജൻ, അബ്ദുൽ റഹ്മാൻ കുഞ്ഞ്, ബിജു പി. ചെറിയാൻ, പ്രദീപ്, റോബർട്ട് പണ്ടനാട്, ജയ മാന്നാർ എന്നിവർ പ്രസംഗിച്ചു. ശുചിത്വ സന്ദേശത്തോടെയുള്ള കവിത സ്വന്തമായി രചിച്ച് ആലാപനം നടത്തിയ നഗരസഭാ സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സി.നിഷയെ ആദരിച്ചു.