05-thengumkavu-glps
ദേശീയ ഗജദിനത്തിൽ കരിമ്പുമായി ആനക്കൂട് സന്ദർശനത്തിനെത്തിയ തെങ്ങുംകാവ് ഗവ.എൽ പി സ്‌കൂൾ ടീം.

കോന്നി: സ്‌കൂൾ വളപ്പിൽ വിളയിച്ച കരിമ്പുമായുള്ള വിദ്യാർത്ഥികളുടെ ആനക്കൂട് സന്ദർശനം വേറിട്ടതായി.ദേശീയ ഗജ ദിനത്തിൽ തെങ്ങുംകാവ് സർക്കാർ ലോവർ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികളാണ് ആനകൾക്കു നൽകാൻ കരിമ്പുമായി എത്തിയത്. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ. അനിൽകുമാറിന്റെ സാന്നിദ്ധ്യത്തിൽ കുട്ടികൾ ആനകൾക്ക് കരിമ്പ് നൽകി. പ്രഥമാദ്ധ്യാപകൻ ഫിലിപ്പ് ജോർജ് , എം.എം ജോസഫ് മേക്കൊഴൂർ , അദ്ധ്യാപകരായ കവിത പീതാംബരൻ, ആർ.എസ്.രശ്മി, വി.ജി രാജലക്ഷ്മി, വിമലാകുമാരി എന്നിവർ നേതൃത്വം നൽകി പാപ്പാൻമാരുടെ പ്രതിനിധി കോന്നി കൃഷ്ണകുമാറിനെ ആദരിച്ചു.