05-agriculture

പത്തനംതിട്ട : കോഴഞ്ചേരി കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോഴഞ്ചേരി ഞാലേക്കാവ് ഇടയോടി പാടശേഖരത്തിൽ വിത്തുവിതച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ ബജോ പി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ് ഉദ്ഘാടനംചെയ്തു. സോണി കൊച്ചുതുണ്ടിൽ മേരിക്കുട്ടി , ബിജിലി , കോഴഞ്ചേരി ഈസ്റ്റ് ഗവ.സ്‌കൂൾ പ്രധാന അദ്ധ്യാപകൻ ഗീവർഗീസ് ഉമ്മൻ, കൃഷി അസിസ്റ്റന്റുമാരായ ലക്ഷ്മി , കല ഇന്റേൺ ഗബ്രിൽ മാത്യു എ, കൃഷി ഓഫീസർ രമേശ് കുമാർ പി, കുര്യൻ അലക്‌സാണ്ടർ എന്നിവർ പങ്കെടുത്തു.