പന്തളം : കഴിഞ്ഞ 29 ന് പന്തളത്ത് ഗണേശോത്സവം നടന്നപ്പോൾ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ബോധപൂർവമായ ശ്രമം നടന്നതായി ഗണേശോത്സവ സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.വൈകിട്ട് 6.45 ഓടെ ഘോഷയാത്രയ്ക്കുവേണ്ടി ഡി.ജെ വാഹനം മുട്ടാർ ജംഗ്ഷനിലെ റോഡിലൂടെ വരുമ്പോൾ അപകടകരമായ വേഗത്തിൽ ഒരു കാർ ഓടിച്ചു കയറ്റാൻ ശ്രമിച്ചപ്പോൾ സംഘാടകർ അത് തടയുക മാത്രമാണുണ്ടായത്. തുടർന്ന് കാർ ഡ്രൈവറായ ഇളമണ്ണൂർ സ്വദേശി റിയാസ് കാറിൽ നിന്നിറങ്ങി ഭക്തജനങ്ങളെ അസഭ്യം പറഞ്ഞു. കാറിൽ ഉണ്ടായിരുന്ന സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കേസ് കൊടുക്കുകയും ചെയ്തു. ഇത് കരുതിക്കൂട്ടി മത സംഘർഷം ഉണ്ടാക്കാൽ വേണ്ടി ചെയ്തതാണ്. എസ്.ഡി.പി.ഐ ജില്ലാ നേതൃത്വം യാതൊരു കാരണവും കൂടാതെയാണ് ഈ വിഷയത്തിൽ ഇടപെട്ടിരിക്കുന്നത് . മതസംഘർഷം ഉണ്ടാക്കാൻ ശ്രമിച്ച റിയാസിനും പ്രാദേശിക ഓൺലൈൻ ചാനലിനുമെതിരെ അടൂർ ഡിവൈ.എസ്.പി , പന്തളം എസ്.എച്ച്.ഒ എന്നിവർക്ക് പരാതി നൽകിയതായി ഗണേശ ആഘോഷ സമിതി രക്ഷാധികാരി ശരവൺ .ആർ .നാഥ്, പ്രസിഡന്റ് മനു രാജൻ കാളിയാർ മഠം എന്നിവർ പറഞ്ഞു.