മല്ലപ്പള്ളി: ഹരിത കേരളം മിഷൻന്റെ നേതൃത്വത്തിൽ മാലിന്യ മുക്തം നവ കേരളം ജനകീയ ക്യാമ്പയൻ പ്രവർത്തങ്ങളുടെ ഭാഗമായി കൊറ്റനാട് 15 കോട്ടാങ്ങൽ 12 മല്ലപ്പള്ളി 15 കല്ലൂപ്പാറ 11 കുന്നന്താനം 7 കവിയൂർ 11 ഗ്രാമ പഞ്ചായത്തുകളിലെ വിദ്യാലയങ്ങളിൽ ഹരിത വിദ്യാലയം പരിശോധന നടത്തി. ജല സംരക്ഷണം, ഊർജസംരക്ഷണം, ശുചിത്വം, മാലിന്യ സംസ്കാരണം കൃഷി, തുടങ്ങിയ വിഷയങ്ങൾ പരിശോധിച്ചാണ് ഗ്രേഡ് നൽകിയത്. ആദ്യഘട്ട പരിശോധനയിൽ ഉയർന്നുവന്ന പോരായ്മകൾ പരിഹരിക്കാൻ പഞ്ചായത്ത്‌ തലത്തിൽ അദ്ധ്യാപക വിദ്യാർത്ഥികളുടെ യോഗം വിളിച്ചു ചേർക്കുകയും പിന്നീട് പരിശോധന നടത്തുകയും പരിശോധന നടത്തിയ വിദ്യാലയങ്ങൾ ഗ്രേഡ് ഉയർത്തി ഹരിത വിദ്യാലയ പദവിയിൽ എത്തുകയും ചെയ്യ്തു. മാലിന്യം മുക്തം രണ്ടാം ഘട്ട പ്രഖ്യാപനത്തിനു മുന്നേ ബ്ലോക്ക്‌ പഞ്ചായത്ത്‌ തലത്തിൽ വിദ്യാലയങ്ങളെ 100 ശതമാനം ഹരിത വിദ്യാലയങ്ങൾ ആക്കുകയാണ് ലക്ഷ്യമെന്ന് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു ചന്ദ്രമോഹൻ പറഞ്ഞു.