 
ചെങ്ങന്നൂർ : വൈദ്യുതി ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ വൈദ്യുതി ബോർഡ് ജീവനക്കാർക്ക് കഴിയണമെന്ന് ചെങ്ങന്നൂർ നഗരസഭ വൈസ് ചെയർമാൻ കെ.ഷിബുരാജൻ പറഞ്ഞു. സംസ്ഥാന വൈദ്യുതി ബോർഡ് ചെങ്ങന്നൂർ ഡിവിഷൻ പരിധിയിലെ ഉപഭോക്തൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹരിപ്പാട് ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ എം.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വിനു വി. ഉണ്ണിത്താൻ,എസ്.പ്രവീൺ , ബിനോയ് ബേബി, ബി.വി.അനിൽകുമാർ, സന്തോഷ് സുകുമാരൻ എന്നിവർ സംസാരിച്ചു. ഉപഭോക്താക്കളുടെ വൈദ്യുതി വിതരണം, ബില്ലിംഗ് തുടങ്ങിയ സംശയങ്ങൾ സംബന്ധിച്ച മറുപടിയും നൽകി.