റാന്നി: മടന്തമൺ - ചെമ്പനോലി റോഡിലും മടന്തമൺ ജംഗ്ഷനിലും തെരുവുനായ്ക്കൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. രാത്രിയിലാണ് ശല്യം കൂടുതൽ. അപകട വളവുകൾ ഏറെയുള്ള റോഡിൽ ഇരുചക്ര വാഹനങ്ങൾക്ക് നേരെ ഇവ കുരച്ചുചാടുന്നത് അപടത്തിനിടയാക്കുന്നു. സന്ധ്യ മയങ്ങിയാൽ പത്തോളം തെരുവുനായ്ക്കളാണ് ഇവിടെ വിലസുന്നത്. വാഹനങ്ങൾക്ക് പോകാൻ കഴിയാത്തവിധമാണ് മിക്കപ്പോഴും ഇവ റോഡിൽ കിടക്കുന്നത്. കഴിഞ്ഞ ദിവസം അത്തിക്കയം സ്വദേശിയുടെ വാഹനത്തിന് നേരെ തെരുവുനായ്ക്കൾ പാഞ്ഞടുത്തു. ഭാഗ്യത്തിനാണ് വളവിൽ മറ്റൊരു വാഹനത്തെ ഇടിക്കാതെ രക്ഷപ്പെട്ടത്. സമീപ വീടുകളിലും തെരുവുനായ്ക്കളുടെ ശല്യമുണ്ടെന്ന് നാട്ടുകാരുടെ പരാതിയുണ്ട്.