koda-
പ്ലാന്റേഷൻ കോർപ്പറേഷൻ തണ്ണിത്തോട് എസ്റ്റേറ്റിലെ വി കെ പാറയിൽ നിന്നും എക്സൈസ് സംഘം പിടികൂടിയ കോട

കോന്നി: തണ്ണിത്തോട് വി.കെ പാറ പ്ലാന്റേഷൻ കോർപ്പറേഷൻ വക റബർ തോട്ടത്തിന്റെ അരികിലുള്ള ഇടക്കാട്ടിൽ നിന്ന് 520 ലിറ്റർ കോട കോന്നി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി. ബിനീഷിന്റെ നേതൃത്വത്തിൽ പിടികൂടി . ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു ഫിലിപ്പ് പ്രിവന്റീവ് ഓഫീസർമാരായ എ . അനിൽകുമാർ , ഡി . അജയകുമാർ, വനിതാ സി . ഇ .ഒ. ബ്രഹദ, സിവിൽ എക്സൈസ് ഓഫീസർമാരായ എ . ഷെഹിൻ , മുഹമ്മദ് തഹസീൻ , എസ് . ഷഫീക്ക് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.