പന്തളം : പന്തളം കാർണിവലിന്റെ വേദി അഴിച്ചുമ്പോഴുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്. മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാർണിവൽ നടന്ന സ്ഥലത്ത് കട നടത്തിയ പന്തളം മങ്ങാരം നാലുതുണ്ടിൽ മുഹമ്മദ് ഷഫീഖ് (46) നാണ് മർദ്ദനമേറ്റത്. . കടയിലെ ഉപകരണങ്ങൾ തൊടുപുഴ സ്വദേശികളായ എട്ടംഗസംഘം എടുത്തുകൊണ്ടു പോകാൻ ശ്രമിച്ചത് ചോദ്യം ചെയ്തതാണ് മർദ്ദനത്തിന് കാരണം. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം, തൊടുപുഴ സ്വദേശികളായ ലിജോ, താഹ ,സിദ്ധാർത്ഥൻ എന്നിവരെയാണ് പന്തളം പൊലീസ് അറസ്റ്റുചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു. ഇവരുടെ വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.
ഇരുകൂട്ടരുടെയും പരാതിയിൽ പൊലീസ് കേസെടുത്തു.