mlzy
മെഴുവേലി പത്മനാഭോദയം ഹയർ സെക്കൻഡറി സ്‌കൂൾ കലോത്സവം ചെങ്ങന്നൂർ ആർ.ഡി.സി ചെയർമാൻ ഡാ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു

മെഴുവേലി: പത്മനാഭോദയം ഹയർ സെക്കൻഡറി സ്‌കൂൾ കലോത്സവം ചെങ്ങന്നൂർ ആർ.ഡി.സി ചെയർമാൻ ഡാ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സജീ വട്ടമോടിയിൽ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര നടൻ മധു പുന്നപ്ര മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം ശ്രീദേവി ടോണി, എസ്.എൻ ട്രസ്റ്റ് ലോക്കൽ കമ്മിറ്റി കൺവീനർ സുരേഷ് പൊട്ടന്മല, ഹെഡ്മിസ്ട്രസ് പ്രശോഭ.ടി.കെ, സ്‌കൂൾ ലീഡർ മാനസി, അദ്ധ്യാപകൻ വിനുധർമ്മരാജൻ എന്നിവർ പ്രസംഗിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ശോഭാ പണിക്കർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സോണി ശങ്കർ നന്ദിയും രേഖപ്പെടുത്തി. തുടർന്നു നടന്ന മൽസരങ്ങളിൽ 120 കുട്ടികളും 18 ഗ്രൂപ്പുകളും പങ്കെടുത്തു.