
റാന്നി: റാന്നി തോട്ടമൺ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് രാത്രികാല പഠന മേൽനോട്ട ചുമതലകൾക്കായി മേട്രൺ കം റസിഡന്റ് ട്യൂട്ടറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. യോഗ്യരായ റാന്നി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദവും ബി എഡും ഉള്ളവരായിരിക്കണം. നിയമനം 2025 മാർച്ച് വരെ. സ്ഥിര നിയമനത്തിന് അർഹതയുണ്ടായിരിക്കില്ല. പ്രതിമാസ വേതനം 12000 രൂപ. റാന്നി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ഒക്ടോബർ 14ന് മുമ്പ് അപേക്ഷിക്കണം. വാട്ട്സാപ്പ് നമ്പർ 8547630043