auto-

റാന്നി : പട്ടികജാതി വികസന വകുപ്പിന്റെ ദുർബല വിഭാഗ പുനരധിവാസ സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായി റാന്നി ബ്ലോക്കിൽ ഓട്ടോറിക്ഷ വിതരണം ചെയ്തു. വെച്ചൂച്ചിറ പഞ്ചായത്തിലെ പുന്നയ്ക്കൽ വീട്ടിൽ അനിയൻ കുഞ്ഞിനാണ് ആദ്യഘട്ടത്തിൽ ഓട്ടോറിക്ഷ വാങ്ങി നൽകിയത്. 100 % സബ്സിഡിയോടെയാണ് തുക അനുവദിച്ചത്. ഫ്ലാഗ് ഓഫ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി നിർവഹിച്ചു. ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ബോബി മാത്യുസ്, സതീഷ് കെ.പണിക്കർ, കോമളം അനിരുദ്ധൻ, അഡ്വക്കേറ്റ് ജേക്കബ് സ്റ്റീഫൻ, നയന സാബു നബിസത്ത് ബീവി, ഷിജി മോഹനൻ, അന്നമ്മ ചാക്കോ എന്നിവർ പങ്കെടുത്തു.