
ചെങ്ങന്നൂർ : സി.പി.എം ആലാ നോർത്ത് ബ്രാഞ്ച് സമ്മേളനം ഏരിയ കമ്മിറ്റി അംഗം എം.കെ.മനോജ് ഉദ്ഘാടനം ചെയ്തു. ശശീന്ദ്രൻ കല്ലൂത്തറ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സോമചിത്ര റിപ്പോർട്ട് അവതരിപ്പിച്ചു. രഞ്ജി കെ.രാജു രക്തസാക്ഷി പ്രമേയവും ജോബി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കൽ സെക്രട്ടറി കെ.ഡി.രാധാകൃഷ്ണക്കുറുപ്പ്, സനിൽ രാഘവൻ, രാജൻ കൊച്ചുകണ്ണാട്ട് എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി രഞ്ജി കെ.രാജുവിനെ തിരഞ്ഞെടുത്തു. ലോക്കൽ സമ്മേളന പ്രതിനിധികളായി സനിൽ രാഘവൻ , രഞ്ജി കെ.രാജു, സോമ ചിത്ര എന്നിവരെ തിരഞ്ഞെടുത്തു.